ഗൂർഖാലാൻഡ് പ്രക്ഷോഭത്തിൽ മുങ്ങി ഡാർജിലിംഗ്
12:16 AM Jun 19, 2017 | Deepika.com
ഡാർജിലിംഗ് (പശ്ചിമ ബംഗാൾ): ഗൂർഖാലാൻഡ് പ്രക്ഷോഭത്തിൽ തുടർച്ചയായ അഞ്ചാം ദിവസവും ഡാർജിലിംഗ് സ്തംഭിച്ചു. ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രക്ഷോഭകന്റെ മൃതദേഹവുമായി പ്രകടനം നടത്തി. ചൗക്ക്ബസാറിലാണ് മൃതദേഹവുമായി പ്രക്ഷോഭകർ പ്രതിഷേധ പ്രകടനം നടത്തിയത്.