ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്ന് ലോകബാങ്ക് പ്രവചനം. നടപ്പ് സാമ്പത്തിക വര്‍ഷം സാമ്പത്തിക മേഖലയില്‍ 7.2 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2019-20 ആകുന്പോഴേക്കും വളര്‍ച്ചാ നിരക്ക് 7.7 ശതമാനത്തിലെത്തുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനവും നിക്ഷേപ സാധ്യതകളുടെ പുരോഗതിയുമാണ് സാമ്പത്തിക രംഗത്തെ വളര്‍ച്ചക്ക് കുതിപ്പേകുന്നത്. 2017-18 വര്‍ഷത്തില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഗതിവേഗമുണ്ടാകും. അതിന്റെ ഫലമായാണ് സാമ്പത്തിക പുരോഗതി 7.2 ശതമാനം ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്വകാര്യ നിക്ഷേപങ്ങളുടെ സാഹയത്തില്‍ 2020ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 7.7 ശതമാനമായി ഉയര്‍ത്താനാകുമെന്നും ലോകബാങ്കിന്റെ ഇന്ത്യ ഡെവലപ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മികച്ച മണ്‍സൂണ്‍ കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിളകള്‍ക്ക് ഗുണകരാമായിരുന്നു. എന്നാല്‍, നോട്ട് റദ്ദാക്കല്‍ നടപടി സാമ്പത്തിക വളര്‍ച്ചയെ നേരിയ തോതില്‍ പിന്നോട്ടടിച്ചിരുന്നു.
ആഗോളതലത്തില്‍ തന്നെ വേഗത്തില്‍ വളരുന്ന സാമ്പദ്ഘടനയാണ് ഇന്ത്യയുടേത്. കൂടാതെ ജിഎസ്ടി നടപ്പാക്കുന്നതിലൂടെ വ്യാവസായങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ അനായസമാകുമെന്നും ലോക ബാങ്ക് കണ്ട്രി ഡയറക്ടര്‍ ജുനൈദ് അഹമദ് അഭിപ്രായപ്പെട്ടു.
ഈ സാമ്പത്തികവര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടും
01:34 AM May 30, 2017 | Deepika.com