കേരളത്തിലെ ബീഫ് ഫെസ്റ്റിവലിനെതിരേ ആദിത്യനാഥ് രംഗത്ത്
01:19 AM May 30, 2017 | Deepika.com
ലക്നോ: കന്നുകാലി സംരക്ഷണത്തിന്റെ പേരിൽ കേന്ദ്രം കൊണ്ടുവന്ന നിയമത്തിനെതിരേ കേരളത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതിഷേധിച്ചതിനെതിരേ എന്തുകൊണ്ട് മതേതര പാർട്ടികൾ പ്രതികരിച്ചില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹി സർവകലാശാല, ജെഎൻയു എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ശബ്ദമുയർത്തിയവർ ഇപ്പോൾ എവിടെയെന്നും അദ്ദേഹം ചോദിച്ചു.