‘മോറ’ ആഞ്ഞടിക്കും; കാലവർഷം എത്തി

01:19 AM May 30, 2017 | Deepika.com
പൂ​ന: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പംകൊ​ണ്ട മോ​റ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ഇ​ന്നു ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തേ​ക്ക​ടു​ക്കും. ഇ​ന്നു​ച്ച​യോ​ടെ അ​തു തീ​വ്ര​ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​യി മാ​റും.മോ​റ​യു​ടെ സ്വാ​ധീ​ന​ത്തി​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ എ​ന്ന കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ച്ചു. ഒ​പ്പം വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കാ​ല​വ​ർ​ഷം എ​ത്തും. ബം​ഗ്ലാ​ദേ​ശി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ ഉ​ണ്ടാ​കും. ബം​ഗ്ലാ​ദേ​ശി​നു പ്ര​ള​യ​ഭീ​ഷണി യും ഉ​ണ്ട്.

ഇ​ന്ത്യാ സ​മു​ദ്ര​ത്തി​ൽ ഈ ​സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​ണ്. ആ​ദ്യ​ത്തേ​ത് മാ​രു​ത ഏ​പ്രി​ലി​ൽ ഇ​ന്ത്യോ​നേ​ഷ്യ​ൻ മേ​ഖ​ല​യി​ലാ​യി​രു​ന്നു. മോ​റ ശ്രീ​ല​ങ്ക​യ്‌​ക്കു കി​ഴ​ക്ക് രൂ​പം കൊ​ണ്ട് വ​ട​ക്ക് - വ​ട​ക്കു​കി​ഴ​ക്ക് ദി​ശ​യി​ൽ നീ​ങ്ങി. ശ്രീ​ല​ങ്ക​യി​ൽ 175 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കിയ പ്രളയവും മണ്ണി‌ടിച്ചിലും മോറ മൂലം ഉണ്ടായി.
(പേജ് 07)