ശ്രീനഗർ: കാഷ്മീരിലെ കെരൻ സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സാധാരണക്കാരൻ കൊല്ലപ്പെട്ടു. സൈന്യത്തിനു സഹായമെത്തിക്കുന്നയാളാണു കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു പാക് ആക്രമണം.
പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരനെ സൈന്യം വെടിവച്ചു കൊന്നു. കൃഷ്ണഘട്ടി സെക്ടറിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം.
പാക് ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, ഭീകരനെ വധിച്ചു
12:29 AM May 29, 2017 | Deepika.com