ന്യൂഡൽഹി: ആസാമിൽ പരിശീലനപ്പറക്കലിനിടെ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് ഇന്നലെ അരുണാചൽ പ്രദേശിലെ നിബിഡ വനമേഖലയിൽനിന്നു കണ്ടെത്തി. അപകടം നടന്ന സ്ഥലത്തു പരിശോധന നടത്തിയ രക്ഷാപ്രവർത്തകരാണു ബ്ലാക്ക്ബോക്സ് കണ്ടെത്തിയത്. എന്നാൽ, വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെക്കുറിച്ചു വിവരമൊന്നും ലഭ്യമായിട്ടില്ല.
പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്. വിമാനഭാഗങ്ങൾ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച തെസ്പുർ എയർ ഫോഴ്സ് സ്റ്റേഷനിൽനിന്നു പറന്ന വിമാനമാണു കാണാതായത്.
സുഖോയ് വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി
11:55 PM May 28, 2017 | Deepika.com