മാടിനെ അറത്ത സംഭവം: രാഹുൽ അപലപിച്ചു
11:55 PM May 28, 2017 | Deepika.com
ന്യൂഡൽഹി: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി മാടിനെ അറത്ത സംഭവത്തെ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി അപലപിച്ചു. കേരളത്തിൽ നടന്നതു കിരാതവും അംഗീകരിക്കാൻ കഴിയാത്തതുമായ നടപടിയാണെന്നു രാഹുൽ പറഞ്ഞു.