ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്പ് സന്ദർശനം ഇന്നു തുടങ്ങും. ജർമനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളാണു മോദി സന്ദർശിക്കുക. ആറു ദിവസം നീളുന്ന യൂറോപ്പ് സന്ദർശനത്തിനിടെ ജർമനിയിലാണ് മോദി ആദ്യമെത്തുക. ജർമൻ ചാൻസലർ ആംഗല മെർക്കലുമായി മോദി കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച മോദി സ്പെയിനിലെത്തും. മൂന്നു ദശകത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്പെയിൻ സന്ദർശിക്കുന്നത്. തുടർന്ന് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ മോദി റഷ്യ സന്ദർശിക്കും. തുടർന്ന് മോദി ഫ്രാൻസിലെത്തും. പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും.
മോദിയുടെ യൂറോപ്പ് സന്ദർശനം ഇന്നു മുതൽ
11:55 PM May 28, 2017 | Deepika.com