തിരിച്ചിറപ്പള്ളി: ഭൂമിയിടപാടിൽ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ തമിഴ്നാട് മുൻ വൈദ്യുത മന്ത്രി നത്തം ആർ. വിശ്വനാഥനും മൂന്നു കൂട്ടാളികൾക്കും എതിരേ കോടതി നിർദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മുൻമന്ത്രിക്കും കൂട്ടാളികൾക്കുമെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സി. ലോകനാഥൻ (56) ആണ് കോടതിയെ സമീപിച്ചത്. പുതുക്കോട്ട ജില്ലയിൽ സോളാർ പാനൽ സ്ഥാപിക്കാൻ 200 ഏക്കർ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്.
തമിഴ്നാട് മുൻ മന്ത്രിക്കെതിരേ കേസ്
11:55 PM May 28, 2017 | Deepika.com