കോയന്പത്തൂർ: വാട്ടർടാങ്കിനുള്ളിലേക്കു വീണു നാലുവയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. എ.ടി.കോളനി ബന്നാരിയുടെ മകൻ മഹേശ്വരൻ (നാല്) ആണ് മരിച്ചത്.
വൈകുന്നേരം വീടിനുമുന്നിൽ കളിച്ചിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നു വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാവിലെ വീടിനു സമീപത്തെ കറുപ്പരായൻ കോവിലിനു സമീപത്തെ വാട്ടർടാങ്കിൽ മഹേശ്വരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കളിക്കുന്നതിനിടെ കാലുതെന്നി ടാങ്കിലേക്കു വീണതാകാമെന്ന് പോലീസ് പറഞ്ഞു.
വാട്ടർടാങ്കിനുള്ളിലേക്കു വീണ നാലുവയസുകാരൻ മരിച്ചു
11:26 PM May 27, 2017 | Deepika.com