കോയന്പത്തൂർ: റെയിൽവേ പാളത്തിൽ ദേഹമാസകലം വെട്ടേറ്റ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആനമലൈ മീനാക്ഷിപുരം റെയിൽവേ ഗേറ്റിനു സമീപത്തെ പാളത്തിലാണ് തിരുച്ചെന്തൂർ-പാലക്കാട് ട്രെയിനിന്റെ ലോക്കോ പൈലറ്റ് മൃതദേഹം കണ്ടത്.
തുടർന്ന് ട്രെയിൻ നിർത്തി പോലീസിനു വിവരം നല്കി സ്ഥലത്തെത്തിയ പോലീസ് യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
25 വയസു തോന്നിക്കുന്ന യുവാവിന്റെ ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.
റെയിൽപാളത്തിൽ വെട്ടേറ്റു മരിച്ചനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
11:26 PM May 27, 2017 | Deepika.com