ശ്രീനഗർ: ഇന്ത്യയിലേക്കു നുഴഞ്ഞുകയറി സൈനിക പട്രോളിംഗ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിലെ (ബിഎടി) രണ്ട് സൈനികരെ ഇന്ത്യൻ സേന വധിച്ചു.
ബാരാമുള്ളയിൽ നിയന്ത്രണരേഖയിൽ പട്രോളിംഗ് നടത്തിയിരുന്ന സൈനികരെ ലക്ഷ്യമിട്ട് ഇന്നലെ പുലർച്ചയോടെയാണു പാക്സംഘം എത്തിയത്. ബാരാമുള്ളയിൽ ഉറി മേഖലയിലെ ഗുൽഹാത്ത പോസ്റ്റ് വഴിയാണ് ഇവർ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് കേണൽ രാജേഷ് കാലിയ അറിയിച്ചു.
നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് സൈനികരെ വധിച്ചു
01:00 AM May 27, 2017 | Deepika.com