സ്റ്റാർട്ടപ് സഹായം ഏഴു വർഷം വരെ
12:46 AM May 26, 2017 | Deepika.com
ന്യൂഡൽഹി: സ്റ്റാർട്ടപ് സംരംഭങ്ങൾക്കുള്ള സഹായത്തിന് ഏഴു വർഷമായ സംരംഭങ്ങൾക്കു കൂടി അർഹത. ഇതുവരെ അഞ്ചു വർഷം വരെയുള്ളവയെയാണു സ്റ്റാർട്ടപ് പദ്ധതിയിൽ പെടുത്തിയിരുന്നത്. വിറ്റുവരവ് 25 കോടിയിൽ താഴെയായിരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. ബയോടെക്നോളജി സ്റ്റാർട്ടപ്പുകൾക്കു 10 വർഷം വരെ ആനുകൂല്യം ലഭിക്കും.