ബിഹാറിൽ ബസിനു തീപിടിച്ച് എട്ടു മരണം
12:46 AM May 26, 2017 | Deepika.com
ബിഹാർഷരിഫ്: ബിഹാറിൽ സ്വകാര്യ ബസിനു തീപിടിച്ച് എട്ടു പേർ മരിച്ചു. 16 പേർക്കു പരിക്കേറ്റു. പാറ്റ്നയിൽനിന്നു ഷേക്ക്പുരയിലേക്കു പോയ ബസിനു ഹർനൗത് ബസാറിൽവച്ചാണു തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു.