ബംഗളൂരു: മതിയായ രേഖകളില്ലെന്ന കാരണത്താൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പാക് സ്വദേശികൾ ഇന്നലെ ബംഗളൂരുവിൽ അറസ്റ്റിൽ. വ്യാജ രേഖകൾ ചമച്ച് രാജ്യത്തേക്കു കടക്കാൻ ഇവരെ സഹായിച്ച മലയാളിയെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആധാർനന്പര് വരെ ഉണ്ടാക്കി വ്യാജ പേരിലാണ് ഇവർ കഴിഞ്ഞുവന്നിരുന്നത്.
ഇവർ നാലു പേരും ഖത്തറിൽ ജോലി ചെയ്ത കാലത്താണ് സുഹൃത്തുക്കളായത്. ഖത്തറിൽനിന്നു മസ്കറ്റിലും പിന്നീട് കാഠ്മണ്ഡുവഴി പാറ്റ്നയിലും എത്തി. അവിടെനിന്നാണ് ഇവർ ബംഗളൂരുവിലെത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗളൂരുവിൽ മൂന്ന് പാക് സ്വദേശികളും ഇവരെ സഹായിച്ച മലയാളിയും പിടിയിൽ
12:46 AM May 26, 2017 | Deepika.com