ഹൈദരാബാദ്: ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിൽ തനിക്കെതിരേ മത്സരിക്കാൻ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമിൻ(എംഐഎം) നേതാവ് സുൽത്താൻ അസാദുദിൻ ഒവൈസ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ വെല്ലുവിളിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ മാത്രമല്ല, സെക്കന്ദരാബാദിലും ബിജെപി പരാജയപ്പെടുമെന്നു ഒവൈസി പറഞ്ഞു.
മുതിർന്ന ബിജെപി നേതാവ് എം. വെങ്കയ്യ നായിഡു 1996ൽ ഹൈദരാബാദിൽ സുൽത്താൻ സലാഹുദ്ദീൻ ഒവൈസിയോടു പരാജയപ്പെട്ടിരുന്നു.
തനിക്കെതിരേ മത്സരിക്കാൻ അമിത് ഷായോട് ഒവൈസി
12:23 AM May 26, 2017 | Deepika.com