ന്യൂഡൽഹി: മനേസർ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിലെയും ഹരിയാനയിലെയും പത്ത് ഇടങ്ങളിൽ ഇന്നലെ തെരച്ചിൽ നടത്തി. കർഷകരെയും ഭൂവുടമകളെയും കരുവാക്കി 1,500 കോടി രൂപയുടെ തട്ടിപ്പാണ് ഗുഡ്ഗാവിലെ മനേസറിൽ അറങ്ങേറിയത്. എൻഫോഴ്സ്മെന്റ് കഴിഞ്ഞ സെപ്റ്റംബറിൽ പുറപ്പെടുവിച്ച എഫ്ഐആറിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡ ഉൾപ്പെടെ കുറ്റക്കാരാണ്.
ഐഎഎസ് ഓഫീസർമാരുടെയും ഹരിയാന സർക്കാർ അധികാരികളുടെയും ബിൽഡർമാരുടെയും ഇടങ്ങളിലാണ് ഇന്നലെ എൻഫോഴ്സ്മെന്റ് തെരച്ചിൽ നടത്തിയത്.
മനേസർ ഭൂമി തട്ടിപ്പ്: ഡൽഹിയിലും ഹരിയാനയിലും എൻഫോഴ്സ്മെന്റ് റെയ്ഡ്
12:09 AM May 26, 2017 | Deepika.com