ഇടിമിന്നലേറ്റ് നാലു കുട്ടികൾ മരിച്ചു
12:09 AM May 26, 2017 | Deepika.com
ഭഗൽപുർ: ബിഹാറിലെ ഭഗൽപുർ ജില്ലയിൽ ഇടിമിന്നലേറ്റ് നാലു കുട്ടികൾ മരിച്ചു. സിയ ഗ്രാമത്തിലെ മാവിൻതോട്ടത്തിൽനിന്നു മാങ്ങ ശേഖരിക്കുന്നതിനിടെയാണു കുട്ടികൾ ഇടിമിന്നലേറ്റു മരിച്ചത്. മരിച്ചവർ പത്തിനും പതിന്നാലിനും ഇടയിൽ പ്രായമുള്ളവരാണ്. പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.