ന്യൂഡൽഹി: കേരളത്തിലെ ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പിതാവായ പി.എൻ. പണിക്കരുടെ അനുസ്മരണാർഥം കഴിഞ്ഞ 21 വർഷമായി സംസ്ഥാന സർക്കാർ ആചരിക്കുന്ന വായനദിനം ഈ വർഷം മുതൽ ദേശീയ തലത്തിൽ 21 സംസ്ഥാനങ്ങളിൽ നടക്കും. ജൂണ്‍ 19 മുതൽ ജൂലൈ 18 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുന്നതെന്ന് ഫൗണ്ടേ ഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അറിയിച്ചു. ഈ വർഷം മുതൽ ദേശീയ വായനാ മിഷനു രൂപം നൽകിയാണ് വായനാ ദിനം ദേശിയ തലത്തിൽ ആചരിക്കുന്നത്.
ഇന്ത്യൻ പബ്ളിക് ലൈബ്രറി മൂവ്മെന്റ് മുഖ്യ ഉപദേശകൻ ഡോ. ബി. ഷഡ്കരാക് നാഷണൽ ഡയറക്ടറായുള്ള വായനാ മിഷന്റെ യോഗം ചേർന്ന് പരിപാടികൾക്ക് അന്തിമ രൂപം നൽകി.
വായനദിനം 21 സംസ്ഥാനങ്ങളിൽ
12:09 AM May 26, 2017 | Deepika.com