കരിന്പുവില വർധിപ്പിച്ചു
12:47 AM May 25, 2017 | Deepika.com
ന്യൂഡൽഹി: 2017-18 ലേക്ക് കരിന്പിനുള്ള ന്യായവും ആദായകരവുമായ വില (എഫ്ആർപി) 10.87 ശതമാനം വർധിപ്പിച്ചു. കേന്ദ്രമന്ത്രിസഭയാണു തീരുമാനിച്ചത്. 2016-17 വർഷത്തേക്കുള്ള വില ക്വിന്റലിന് 230 രൂപയും 2017-18 ലേക്ക് 255 രൂപയുമാണ്.കരിന്പുകർഷകർക്ക് ഈ തുക നിയമപരമായി അവകാശപ്പെട്ടതാണ്. സംസ്ഥാനങ്ങൾ ഇതിൽനിന്നു കുറച്ചുകൂടി കൂട്ടിയ വില നൽകാൻ മില്ലുകളോടു നിർദേശിക്കും.2016-17 ൽ കരിന്പ് ഉത്പാദനവും തത്ഫലമായി പഞ്ചസാര ഉത്പാദനവും കുറഞ്ഞതിനാൽ പഞ്ചസാര വില ഗണ്യമായി കൂടിയിട്ടുണ്ട്. ഇനി ന്യായവില വർധനയുടെ പേരിൽ മില്ലുകൾ വീണ്ടും വില കൂട്ടും.