ബാബറി മസ്ജിദ്: ആറ് പ്രതികൾക്ക് ജാമ്യം
12:14 AM May 25, 2017 | Deepika.com
ലക്നോ: ബാബറി മസ്ജിത് തകർത്ത കേസിൽ കുറ്റാരോപിതരായ ആറു പേർക്ക് സിബിഐ പ്രത്യേക കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. സ്പെഷൽ സിബിഐ കോടതി ജഡ്ജി എസ്.കെ. യാദവാണ് ജാമ്യം അനുവദിച്ചത്. ആൾ ജാമ്യത്തിലും 20,000 രൂപ കെട്ടിവച്ചതിന്റെയും അടിസ്ഥാനത്തിലാണിത്. മേയ് 20ന് പ്രത്യേക സിബിഐ കോടതി അഞ്ച് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്കും ജാമ്യം അനുവദിച്ചിരുന്നു.