കോയന്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു. മേട്ടുപ്പാളയം കാളിയപ്പന്നൂർ മുത്തുസ്വാമി (70)യാണ് മരിച്ചത്. ദേവനാംപുരം പ്രദേശത്ത് രാവിലെ ഭക്ഷണം തേടിയെത്തിയ കാട്ടാനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേർന്ന് വിരട്ടുന്നതിനിടെ ഒരാന കൂട്ടത്തിൽനിന്നും പിന്തിരിഞ്ഞ് ഓടുകയായിരുന്നു.
ഈസമയം വീടിനുമുന്നിൽ പശുക്കളെ മേയ്ച്ചിരുന്ന മുത്തുസ്വാമിയെ കൂട്ടംതെറ്റി എത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുസ്വാമിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടഞ്ഞു.
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു
11:01 PM May 24, 2017 | Deepika.com