കോയന്പത്തൂർ: വെള്ളവുമായി വന്ന ടാങ്കർലോറി മറിഞ്ഞ് എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. കൂടെയുണ്ടായിരുന്ന അഞ്ചു സഹപാഠികൾക്കു പരിക്കേറ്റു. സിവിൽ എ്ൻജിനീയറിംഗ് മൂന്നാംവർഷ വിദ്യാർഥി അരിയല്ലൂർ ധൻരാജ് (21) ആണ് മരിച്ചത്. കാരമടൈയിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളായ ധൻരാജും സുഹൃത്തുക്കളായ അഞ്ചുപേരും മേട്ടുപ്പാളയം റോഡിലുള്ള കടയിൽനിന്നും സാധനങ്ങൾ വാങ്ങി കോളജിലേക്കു തിരികേ പോകുന്നതിനു ബസ് കാത്തുനില്ക്കുന്പോൾ കോളജിലേക്കു കുടിവെള്ളം കൊണ്ടുപോകുന്ന മിനി ടാങ്കർലോറി അതുവഴി വന്നു.
തുടർന്ന് വിദ്യാർഥികൾ ഈ വാഹനത്തിൽ കയറി പോകുന്നതിനിടെ ടാങ്കർ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ലോറിക്കടിയിൽപെട്ട ധൻരാജ് സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.
ലോറി ഡ്രൈവർ ക്രിസ്റ്റഫർ, സഹപാഠികളായ മുത്തുരാജ്, വീരപാണ്ഡ്യൻ, രാജാപ്രഭു എന്നിവർക്കു പരിക്കേറ്റു. ക്രിസ്റ്റഫർ, മുത്തുരാജ്, വീരപാണ്്ഡ്യൻ എന്നിവരുടെ നില ഗുരുതരമാണ്.
വെള്ളവുമായി വന്ന ടാങ്കർലോറി മറിഞ്ഞ് എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു
11:43 PM May 23, 2017 | Deepika.com