രജനീകാന്തിനെതിരേ തമിഴ് സംഘടനകൾ

12:52 AM May 23, 2017 | Deepika.com
ചെ​​​​ന്നൈ: സൂ​​​​പ്പ​​​​ർ​​​​സ്റ്റാ​​​​ർ ര​​​​ജ​​​​നീ​​​​കാ​​​​ന്ത് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത് എ​​​​തി​​​​ർ​​​​ത്ത് ത​​​​മി​​​​ഴ​​​​ർ മു​​​​ന്നേ​​​​റ്റ പ​​​​ട​​​​യു​​​​ടെ​​​യു​​​ടെ​​​യും ത​​​​ന്തൈ പെ​​​​രി​​​​യാ​​​​ർ ദ്രാ​​​​വി​​​​ഡ​​​​ർ ക​​​​ഴ​​​​ക​​​ത്തി​​​ന്‍റെ​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​​യ​​​​സ് ഗാ​​​​ർ​​​​ഡ​​​​നി​​​​ലെ ര​​​​ജ​​​​നി​​​​യു​​​​ടെ വ​​​​സ​​​​തി​​​​ക്കു സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി. ക​​ർ​​ണാ​​ട​​ക​​ക്കാ​​ര​​നാ​​യ ര​​​​ജ​​​​നീ​​​​കാ​​​​ന്ത് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യം ക​​​​ളി ക്കേ​​​​ണ്ടെ​​​​ന്നാ​​​​ണു ത​​​​മി​​​​ഴ​​​​ർ മു​​​​ന്നേ​​​​റ്റ പ​​​​ട ഭീ​​​​ഷ​​​​ണി​​​​ മു​​​​ഴ​​​​ക്കി​​​​യ​​​​ത്.

മേ​​​യ് 19ന് ​​​ആ​​​​രാ​​​​ധ​​​​ക​​​​ർ​​​​ക്കൊ​​​​പ്പ​​​​മു​​​​ള്ള ഫോ​​​​ട്ടോ സെ​​​​ഷ​​​​നി​​​​ൽ ര​​​​ജ​​​​നീ​​​​കാ​​​​ന്ത് ത​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു സൂ​​​​ച​​​​ന ന​​​​ല്കി​​​​യിരുന്നു. ക​​​​ത്തീ​​​​ഡ്ര​​​​ൽ റോ​​​​ഡി​​​​ൽ​​​​നി​​​​ന്ന് ര​​​​ജ​​​​നി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്കു മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്താ​​​​നു​​​​ള്ള ത​​​​മി​​​​ഴ​​​​ർ മു​​​​ന്നേ​​​​റ്റ പ​​​​ട​​​​യു​​​​ടെ ശ്ര​​​​മം 700 മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞു.

ര​​​​ജ​​​​നി​​​​യു​​​​ടെ കോ​​​​ലം ക​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​വും പോ​​​ലീ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.
44 വ​​​​ർ​​​​ഷം ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ജീ​​​​വി​​​​ച്ച താ​​​​ൻ യ​​​​ഥാ​​​​ർ​​​​ഥ ത​​​​മി​​​​ഴ​​​​ൻ ത​​​​ന്നെ​​​​യാ​​​​ണ്. ഇ​​​വി​​​ടെ​​​നി​​​ന്ന് ഓ​​​ടി​​​ച്ചാ​​​ൽ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നു​​​മ​​​ല്ല, അ​​​ങ്ങു ഹി​​​മാ​​​ല​​​യ​​​ത്തി​​​ൽ​​​പോ​​​യേ വീ​​​ഴൂ എ​​​ന്നും സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യി​​​​യി​​​​ലെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ര​​​​ജ​​​​നീ​​​​കാ​​​​ന്ത് പ​​​​റ​​​​ഞ്ഞു.​​​

ഇ​​​തി​​​നി​​​ടെ, ത​​​​ന്തൈ പെ​​​​രി​​​​യാ​​​​ർ ദ്രാ​​​​വി​​​​ഡ​​​​ർ ക​​​​ഴ​​​​ക​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ സി​​​​റ്റി​​​​യി​​​​ലും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ല​​​​ഭാ​​​​ഗ​​​​ങ്ങ​​​ളി​​​ലും ര​​​​ജ​​​​നീ​​​​കാ​​​​ന്തി​​​​ന്‍റെ കോ​​​​ലം ക​​​​ത്തി​​​​ച്ചു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.