അയോധ്യ കേസ് വിചാരണ ഇന്നു പുനരാരംഭിക്കും
11:57 PM May 21, 2017 | Deepika.com
ലക്നോ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് പ്രത്യേക സിബിഐ കോടതി വിചാരണ ഇന്നു പുനരാരംഭിക്കും. കേസിന്റെ വിചാരണ ഒരു മാസത്തിനുള്ളിൽ പുനരാരംഭിക്കമെന്നും രണ്ടു വർഷത്തിനുള്ളിൽ വിധി പുറപ്പെടുവിക്കണമെന്നും ഏപ്രിൽ 19ന് സുപ്രീംകോടതി വിധിച്ചിരുന്നു. ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരും ഗൂഢാലോചനകുറ്റത്തിന് വിചാണ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ആദ്യഘട്ട വിചാരണയിൽ സിബിഐ കോടതി കുറ്റാരോപിതരായ അഞ്ചു വിഎച്ച്പി നേതാക്കൾക്ക് ജാമ്യം നല്കിയിരുന്നു.