ബസപകടത്തിൽ ആറു മരണം
11:57 PM May 21, 2017 | Deepika.com
ദിൻഡോരി: മധ്യപ്രദേശിൽ ബസ് ഗർത്തത്തിലേക്കു പതിച്ച് ആറു പേർ മരിച്ചു. 34 പേർക്കു പരിക്കേറ്റു. ജബൽപുരിൽനിന്നു ദിൻഡോരിയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്.