അഞ്ചുദിവസത്തിനുള്ളിൽ രണ്ടു തവണ എവറസ്റ്റ് കയറി അൻഷു ജംസെൻപ ചരിത്രം കുറിച്ചു
11:57 PM May 21, 2017 | Deepika.com
ഇറ്റാനഗർ: അഞ്ചുദിവസത്തിനുള്ളിൽ രണ്ടു തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി അരുണാചൽപ്രദേശിലെ പർവതാരോഹക അൻഷു ജംസെൻപ ചരിത്രം കുറിച്ചു. ഇന്നലെ രാവിലെ 10നു കൊടുമുടിയിലെത്തി. അഞ്ചു ദിവസത്തിനുള്ളിൽ രണ്ടുതവണ എവറസ്റ്റ് കീഴടക്കിയ വനിത എന്ന പേരിലാവും അൻഷു ഇനി അറിയപ്പെടുക.