ഹസാരിബാഗ്: ജാർഖണ്ഡിൽ മാവോയിസ്റ്റുകൾക്കിടെയിലെ ആഭ്യന്തര കലഹം മൂലം ആറു പേർ കൊല്ലപ്പെട്ടു. ടിപിസി(ത്രിത്യ പ്രസ്തുതി കമ്മിറ്റി)യിലെ അംഗങ്ങളാണു കൊല്ലപ്പെട്ടത്. ഹസാരിബാഗ് ജില്ലയിലെ ഹെൻഡേഗിർ വനമേഖലയിലാണ് ആക്രമണമുണ്ടായത്. സോണൽ കമാൻഡർ മനീഷ് ജോൺസൺ, സാഗർ മുണ്ട എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവമറിഞ്ഞ് പോലീസ് സംഘം വനത്തിലെത്തി. ഞായറാഴ്ച വെളുപ്പിനാണ് ആക്രമണമുണ്ടായതെന്ന് ഹസാരിബാഗ് എസ്പി അനൂപ് ബിർതാരേ പറഞ്ഞു.
ലെവി, കവർച്ച എന്നിവയിലൂടെ സമാഹരിച്ച പണം വിതരണം ചെയ്യുന്നതു സംബന്ധിച്ച തർക്കമാണ് ആറു പേരുടെ മരണത്തിനു കാരണമായത്.
ജാർഖണ്ഡിൽ ആറു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
11:57 PM May 21, 2017 | Deepika.com