ഐഎസ്ഐ ഏജന്റ് പിടിയിൽ
12:52 AM May 21, 2017 | Deepika.com
ജയ്പുർ: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ രഹസ്യ ഏജന്റ് രാജസ്ഥാനിൽ പിടിയിൽ. ഹാസി ഖാൻ (55) എന്ന ജയ്സാൽമർ സ്വദേശിയെയാണു രാജസ്ഥാൻ പോലീസ് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്നു ചില നിർണായക രേഖകൾ കണ്ടെത്തിയതായി ഡെപ്യുട്ടി ഇൻസ്പെക്ടർ ജനറൽ രാഘവേന്ദ്ര സുഹാസ അറിയിച്ചു. ഖാൻ കുറച്ചുനാളായി ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.