എസ്. ക്രിസ്റ്റഫർ ഒരു വർഷംകൂടി ഡിആർഡിഒ തലവൻ പദവിയിൽ
01:03 AM May 20, 2017 | Deepika.com
ന്യൂഡൽഹി: പ്രമുഖ ശാസ്ത്രജ്ഞൻ എസ്. ക്രിസ്റ്റഫർ ഒരു വർഷംകൂടി ഡിആർഡിഒ(ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഡയറക്ടർ ജനറൽ പദവിയിൽ തുടരും. കേന്ദ്ര കാബിനറ്റിന്റെ നിയമന സമിതിയാണു തീരുമാനമെടുത്തത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്(ഡിഒഡിആർഡി) സെക്രട്ടറികൂടിയാണു ക്രിസ്റ്റഫർ. ഈ പദവിയിലും അദ്ദേഹം തുടരും. 2015 മേയിലാണു എസ്. ക്രിസ്റ്റഫർ ഡിആർഡിഒ ഡയറക്ടർ ജനറലായി നിയമിതനായത്.