മാലേഗാവ്: മഹാരാഷ്ട്രയിലെ മാലേഗാവ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 27 മുസ്ലിം സ്ഥാനാർഥികൾ. ആകെ 56 സീറ്റിലേക്കാണു ബിജെപി മത്സരിക്കുന്നത്. 21 വാർഡുകളിലായി 84 സീറ്റുകളാണു മാലേഗാവിലുള്ളത്. നാസിക് ജില്ലയിലെ മാലേഗാവ് മുസ്ലിം ഭൂരിപക്ഷ പട്ടണമാണ്.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുസ്ലിം സ്ഥാനാർഥിയെപ്പോലും ബിജെപി മത്സരിപ്പിച്ചിരുന്നില്ല. 2007ലും 2012ലും ബിജെപിക്ക് മാലേഗാവിൽ ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. എൻസിപിയാണ് ഇപ്പോൾ മാലേഗാവ് ഭരിക്കുന്നത്.
ജനതാ ദൾ-എസുമായി എൻസിപി സഖ്യത്തിലാണ്. കോൺഗ്രസ് 73 സീറ്റിലും മജ്ലിസ്-ഇ ഇത്തേഹാദുൽ മുസ്ലിമിൻ(എംഐഎം) 35 സീറ്റിലും മത്സരിക്കുന്നു.
മാലേഗാവിൽ ബിജെപിക്ക് 27 മുസ്ലിം സ്ഥാനാർഥികൾ
12:59 AM May 20, 2017 | Deepika.com