ന്യൂഡൽഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ 100 കോടി രൂപ വിലമതിക്കുന്ന കടൽത്തീര ഫാം ഹൗസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അലിബാഗിലുള്ള ഫാം ഹൗസാണു കണ്ടുകെട്ടിയത്.
പതിനേഴ് ഏക്കർ വിസ്തൃതിയുള്ള ഫാം ഹൗസാണിത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഈ വസ്തു ഇഡി താത്കാലികമായി ഏറ്റെടുത്തിരുന്നു. മല്യ നിയന്ത്രിക്കുന്ന മാന്ദ്വ ഫാം പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണു ഫാം ഹൗസ്.
വിജയ് മല്യയുടെ 100 കോടി രൂപ വിലമതിക്കുന്ന ഫാം കണ്ടുകെട്ടി
12:58 AM May 19, 2017 | Deepika.com