ന്യൂഡൽഹി: പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച റിട്ട. നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര കോടതി ഇന്നു വിധി പറയും. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വാദം കേട്ട കോടതി ഇന്നു വൈകുന്നേരം 3.30നു വിധി പുറപ്പെടുവിക്കും. ജാദവിനു പാക് പട്ടാളക്കോടതി നല്കിയ വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2016 മാർച്ച് മൂന്നിന് പാക്കിസ്ഥാനിൽ അറസ്റ്റിലായ ജാദവ് ഇന്ത്യൻ ചാരനാണെന്നാരോപിച്ച് പട്ടാളക്കോടതി വധശിക്ഷ നല്കി. പാക്കിസ്ഥാൻ വിയന്ന കരാർ ലംഘിക്കുകയാണെന്നാരോപിച്ച് 2017 മാർച്ച് എട്ടിനാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
കുൽഭൂഷൺ: അന്താരാഷ്ട്ര കോടതി വിധി ഇന്ന്
01:11 AM May 18, 2017 | Deepika.com