ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ മലയാളി സിവിൽ എൻജിനിയർ വെടിയേറ്റു മരിച്ചു. പത്തനംതിട്ട മണ്ണടി വടക്കേക്കര പുത്തൻവീട്ടിൽ (അഴികത്ത്) അമിത് നായർ (28) ആണ് മരിച്ചത്. രാജസ്ഥാൻകാരിയായ ഭാര്യ മമത ചൗധരിയുടെ ബന്ധുക്കളാണ് അമിതിനെ വെടിവച്ചുകൊന്നത്.
രണ്ടു വർഷം മുന്‍പാണു മമതയെ അമിത് വിവാഹം കഴിച്ചത്. വിവാഹത്തിനു മമതയുടെ ബന്ധുക്കൾക്ക് എതിർപ്പായിരുന്നു. മമത ഗർഭിണിയാണെന്ന് ഈയിടെ അറിഞ്ഞതോടെ ബന്ധുക്കളുടെ രോഷം കൂടി. ബന്ധുക്കളായ ജീവൻ റാം ചൗധരിയും ബാഗ്വാനി ചൗധരിയും മറ്റു രണ്ടു പേരും ഇന്നലെ വീട്ടിലെത്തി അമിതിനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു.
അമ്മ രമാദേവി, സഹോദരി സ്മിത. കുടുംബം 40 വർഷമായി ജയ്പൂരിലാണ് താമസം.
ജയ്പുരിൽ മലയാളി എൻജിനിയറെ ഭാര്യവീട്ടുകാർ വെടിവച്ചുകൊന്നു
01:11 AM May 18, 2017 | Deepika.com