ശ്രീനഗർ: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്പോൾ ഓരോ സാധനവും സേവനവും ഏതു നികുതി നിരക്കിൽ വരുമെന്നു നിശ്ചയിക്കാനുള്ള നിർണായക യോഗം ഇന്നും നാളെയും. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ എല്ലാ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശ ധനമന്ത്രിമാരും പങ്കെടുക്കും.
ജൂലൈ ഒന്നിനു ജിഎസ്ടി നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഉപ്പ് മുതൽ നൂറോളം നിത്യോപയോഗ സാധനങ്ങൾക്കും ചില സേവനങ്ങൾക്കും നികുതി ഒഴിവാക്കിയേക്കും.
ജിഎസ്ടി: ഇന്നു നിർണായക യോഗം തുടങ്ങും
12:52 AM May 18, 2017 | Deepika.com