യുപിയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ
12:52 AM May 18, 2017 | Deepika.com
നോയിഡ: ഉത്തർപ്രദേശിലെ സദർപൂരിൽ മലയാളി നഴ്സിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റിമിയ എന്ന നഴ്സിനെയാണു താമസസ്ഥലത്തു മരുന്നു കുത്തിവച്ചു മരിച്ചനിലയിൽ കണ്ടെത്തിയതെന്നു സെക്ടർ 39 പോലീസ് സ്റ്റേഷൻ ഇൻചാർജ് രാകേഷ് കുമാർ സിംഗ് പറഞ്ഞു. റിമിയ ചൊവ്വാഴ്ച ജീവനൊടുക്കിയെന്നാണു പ്രാഥമിക സൂചന. മാനസിക സമ്മർദമാണു ജീവനൊടുക്കലിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പോലീസ് നടപടിക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.