മീററ്റ്: യുപിയിൽ റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച 117 കിലോ നീൽഗായ് ഇറച്ചിയും 40 തോക്കുകളും 50,000 വെടിയുണ്ടകളും ഒരു കോടി രൂപയും ആനക്കൊന്പും മൃഗത്തോലും പിടികൂടി. കേണൽ(റിട്ട.) ദേവീന്ദ്ര കുമാറിന്റെ വസതിയിൽ ശനിയാഴ്ച തുടങ്ങിയ റെയ്ഡ് ഞായറാഴ്ച വെളുപ്പിനു 3.30 വരെ നീണ്ടു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും വനം വകുപ്പും സംയുക്തമായാണു റെയ്ഡ് നടത്തിയത്.
ദേവീന്ദ്രകുമാറിന്റെ മകൻ പ്രശാന്ത് ബിഷ്ണോയി ദേശീയ ഷൂട്ടിംഗ് താരമാണ്. ഇരുവർക്കുമെതിരേ 1972ലെ മൃഗസംരക്ഷണ നിയമപ്രകാരം കേസെടുക്കും.
യുപിയിൽ റിട്ട. കേണലിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് 117 കിലോ നീൽഗായ് ഇറച്ചി, 40 തോക്കുകൾ, ഒരു കോടി രൂപ
12:14 AM May 01, 2017 | Deepika.com