കാഷ്മീരിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
12:07 AM May 01, 2017 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ പോലീസ് സംഘത്തിനു നേർക്ക് ഇന്നലെ വൈകുന്നേരം ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെട്ടു. നാലു പോലീസുകാർക്കും രണ്ടു പ്രദേശവാസികൾക്കും പരിക്കേറ്റു. അലിഹിബാഗ് സ്വദേശിയായ ഗുലാം മുഹമ്മദ് ഖാനാണു കൊല്ലപ്പെട്ടത്.