മുംബൈ: പാക്കിസ്ഥാനിൽ നിർമിച്ച വസ്ത്രങ്ങൾ കത്തിച്ച 11 എംഎൻഎസ്(മഹാരാഷ്ട്ര നവനിർമാൺ സേന) പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ മലാഡിലെ ഷോപ്പിംഗ് മാളിനു മുന്നിലായിരുന്നു എംഎൻഎസ് പ്രവർത്തകർ പാക് നിർമിത വസ്ത്രങ്ങൾ അഗ്നിക്കിരയാക്കിയത്.
മലാഡിലെ ഇൻഓർബിറ്റ് മാളിലെ പാക് ബ്രാൻഡ് വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ തകർക്കാൻ എംഎൻഎസ് പ്രവർത്തകർ തുനിഞ്ഞു. പിന്നീട് പാക്നിർമിത വസ്ത്രങ്ങൾ മാളിന്റെ പുറത്തേക്കു കൊണ്ടുപോയി കത്തിക്കുകയാണുണ്ടായത്. പോലീസ് ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പാക് നിർമിത വസ്ത്രങ്ങളോ മറ്റു വസ്തുക്കളോ വിൽക്കരുതെന്നു മാൾ അധികൃതർക്ക് എംഎൻഎസ് പ്രവർത്തകർ മുന്നറിയിപ്പു നല്കി.
പാക് നിർമിത വസ്ത്രങ്ങൾ കത്തിച്ച 11 എംഎൻഎസ് പ്രവർത്തകർ അറസ്റ്റിൽ
12:07 AM May 01, 2017 | Deepika.com