ചെന്നൈ: പ്രാദേശിക സിനിമകളിൽ ഹിന്ദി സബ്ടൈറ്റിൽ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരേ ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഏതു നീക്കത്തെയും ശക്തമായി നേരിടുമെന്നു സ്റ്റാലിൻ പറഞ്ഞു.
രാജ്യത്തെ എല്ലാ പ്രാദേശികഭാഷകളും ഒരേ പോലെ ബഹുമാനിക്കപ്പെടണം.
പ്രാദേശികഭാഷകളെ ഹിന്ദിയുടെ ആധിപത്യത്തിലാക്കാനുള്ള ശ്രമം ഇന്ത്യയുടെ ഐക്യത്തെ ബാധിക്കും. ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാൻ സിനിമയെ കരുവാക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കം അപലപനീയമാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ വ്യക്തക വരുത്തണം-സ്റ്റാലിൻ കൂട്ടിച്ചേർത്തു. അറുപതുകളിൽ തമിഴ്നാട്ടിൽ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നല്കിയതു ഡിഎംകെയായിരുന്നു.
പ്രാദേശികസിനിമകൾ ഹിന്ദിയിൽ ഡബ് ചെയ്തോ ഹിന്ദി ഉപശീർഷകങ്ങൾ ഉപയോഗിച്ചോ പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു ഔദ്യോഗിക ഭാഷയ്ക്കായുള്ള പാർലമെന്ററി സമിതി എൻഎഫ്ഡിസി(നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ)നോടു ശിപാർശ ചെയ്തിരുന്നു. പ്രാദേശികഭാഷകളിലുള്ള സിനികളുടെ സ്ക്രിപ്റ്റ് ഹിന്ദിയിലും തയാറാക്കി എൻഎഫ്ഡിഡിക്കു നല്കണമെന്നും പാർലമെന്ററി സമിതി ശിപാർശ ചെയ്തിരുന്നു.
പ്രാദേശിക സിനിമകളിൽ ഹിന്ദി സബ്ടൈറ്റിൽ: എതിർപ്പുമായി സ്റ്റാലിൻ
11:57 PM Apr 30, 2017 | Deepika.com