സഹോദരങ്ങളായ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു
11:56 PM Apr 30, 2017 | Deepika.com
ദഹോദ്: ഗുജറാത്തിലെ ദഹോദ് ജില്ലയിൽ സഹോദരങ്ങളായ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു. ശനിയാഴ്ച വൈകുന്നേരം തെക്ര ഗ്രാമത്തിലാണു സംഭവം. ജലസേചനത്തിനായി നിർമിച്ച ചെറു തടാകത്തിലാണു കുട്ടികൾ മുങ്ങിമരിച്ചത്.