ഹൈദരാബാദ്: വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിൽ 2010ൽ ഹൈദരാബാദിലെ കുക്കട്പള്ളിയിൽ സ്ഥാപിച്ചതും പിന്നീട് പുനർനിർമിച്ചതുമായ ദേവാലയത്തിന്റെ കുദാശ കർമം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഇന്നു നിർവഹിക്കും. സീറോ മലബാർ സഭയുടെ അപ്പോസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യസന്ദേശം നൽകും. ഹൈദരാബാദിലെ ആദ്യത്തെ സീറോ മലബാർ ദേവാലയമാണിത്.
ഫാ. സിബി കൈതാരൻ ആണ് കൂട്ടായ്മ രൂപീകരിച്ച് ആദ്യ ദേവാലയം നിർമിച്ചത്. ഫാ.ഏബ്രഹാം തർമശേരിയാണ് ഇപ്പോഴത്തെ വികാരി. ഫാ. ജോഷി മുപ്പതിൽച്ചിറയിൽ സഹവികാരിയുമാണ്.
ഹൈദരാബാദ് സെന്റ് അൽഫോൻസാ ദേവാലയത്തിന്റെ കൂദാശ ഇന്ന്
12:58 AM Apr 30, 2017 | Deepika.com