രണ്ട് ആദിവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
01:14 AM Apr 29, 2017 | Deepika.com
മൽക്കാൻഗിരി: ഒഡീഷയിലെ മൽക്കാൻഗിരി ജില്ലയിൽ രണ്ട് ആദിവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. മാവോയിസ്റ്റുകളെക്കുറിച്ച് പോലീസിനു വിവരം ചോർത്തി നല്‍കിയെന്നാരോപിച്ചായിരുന്നു കൊലപാതകം. ആയുധധാരികളായ ഒരു സംഘം മാവോയിസ്റ്റുകൾ വ്യാഴാഴ്ച രാത്രി രാമ മഡ്കാമി(38), ബിസു ക്രിസാനി(30) എന്നിവരെ തട്ടിക്കൊണ്ടു പോയി വെടിവച്ചു കൊല്ലുകയായിരുന്നു.