അമരാവതി: വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി ആന്ധ്ര പ്രദേശിൽ 13 പേർ മരിച്ചു. അനന്തപുരം ജില്ലയിലെ ഗുണ്ടാകലിലെ യെര തിമ്മരാജു തടാകത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ദുരന്തമുണ്ടായത്. നാലു പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഒരു പെണ്കുട്ടി ദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. കൂടുതൽ ആളുകൾ കയറിയതാണു വള്ളം മുങ്ങാൻ കാരണം.
മീൻപിടിത്തത്തിന് ഉപയോഗിക്കുന്ന വള്ളത്തിലാണു വിനോദസഞ്ചാരികൾ കയറിയത്.
മരിച്ചവരിൽ അഞ്ചു സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ദുരന്തത്തിനിരയായത്. 19 പേർ അടങ്ങുന്ന സംഘമാണ് യെര തിമ്മരാജുവിലേക്കു വിനോദ യാത്രയ്ക്കെത്തിയത്.
ആന്ധ്രപ്രദേശിൽ വള്ളം മുങ്ങി 13 പേർ മരിച്ചു
01:14 AM Apr 29, 2017 | Deepika.com