ആസ്യ അന്ദ്രാബി അറസ്റ്റിൽ
01:19 AM Apr 28, 2017 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ വനിതാ വിഘടനവാദി നേതാവ് ആസ്യ അന്ദ്രാബിയെ പൊതു സുരക്ഷാ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ അന്ദ്രാബിയുടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാസേനയ്ക്കു നേരേ കല്ലേറ് നടത്താൻ വനിതകളെ പ്രേരിപ്പിച്ചുവെന്ന ആരോപണം നേരിടുന്നയാളാണ് അന്ദ്രാബി. ദുഖ്തരൻ-ഇ-മില്ലറ്റ് എന്ന സംഘടന സ്ഥാപിച്ച അന്ദ്രാബി, ഹുറിയത്ത് കോൺഫറൻസിൽ അംഗമാണ്.