ജെഇഇ മെയിൻ ഫലം പ്രസിദ്ധീകരിച്ചു
01:19 AM Apr 28, 2017 | Deepika.com
ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പറിന്റെ ഫലം സിബിസിഇ പ്രസിദ്ധപ്പെടുത്തി. ഫലം jeemain.nic.in,cbseresults. nic.in എന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും. 2,20,000 പേർ അർഹത നേടിയിട്ടുണ്ട്. അർഹത നേടിയവർ തുടർ നടപടികൾക്കായി jeeadv.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇന്നു രാവിലെ 10 മുതൽ മേയ് രണ്ട് വൈകുന്നേരം അഞ്ചു വരെ രജിസ്റ്റർ ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഓൾ ഇന്ത്യ റാങ്ക് പട്ടികയിൽ നിന്നാവും ഐഐടി, എൻഐടി സ്ഥാപനങ്ങളിലേക്ക് എൻജിനിയറിംഗ് പ്രവേശനം നടത്തുക.