ദിനകരനെ ചെന്നൈയിൽ എത്തിച്ചു

01:08 AM Apr 28, 2017 | Deepika.com
ചെ​​​​​ന്നൈ: അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ പി​​​​ള​​​​ർ​​​​പ്പി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ടി​​​​ല ചി​​​​ഹ്നം സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു തെ​​​​ര​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​ഷ​​​​​നു കോ​​​​ഴ​​​​വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു​​​​വെ​​​​ന്ന കേ​​​​സി​​​​ൽ ടി.​​​​​ടി.​​​​​വി. ദി​​​​​ന​​​​​ക​​​​​ര​​​​​നെ ഡ​​​​​ൽ​​​​​ഹി​ പോ​​​​​ലീ​​​​​സ് ചെ​​​​​ന്നൈ​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചുതെളിവെടുപ്പ് നടത്തി. കോ​​​​ഴ​​​​പ്പ​​​​ണം ചെ​​​​ന്നൈ​​​​യി​​​​ൽ നി​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി​​​​ച്ച മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജുന​​​​​യെ​ ചെ​​​​ന്നൈ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്നു.
അ​​സി​​സ്റ്റ​​ൻ ക​​മ്മീ​​ഷ​​ണ​​ർ സ​​ഞ്ജ​​യ് ഷെ​​രാ​​വ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഡ​​ൽ​​ഹി ക്രൈം ​​ബ്രാ​​ഞ്ച് സം​​ഘ​​മാ​​ണു ദി​​ന​​ക​​ര​​ന്‍റെ​​യും സ​​ഹാ​​യി മ​​ല്ലി​​കാ​​ർ​​ജു​​ന​​യു​​ടെ​​യും വ​​സ​​തി​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ഇ​​​​രു​​​​വ​​​​രു​​​​ടേ​​​​യും ചെ​​​​​ന്നൈ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​ക​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ ഡ​​​​ൽ​​​​ഹി കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി പോ​​​​ലീ​​​​സ് സം​​​​ഘ​​​​ത്തി​​​​നു​​​​ണ്ടായിരുന്നു.

നാ​​​​​ലു​​​​​ദി​​​​​വ​​​​​സ​​​​​ത്തെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ചോ​​​​​ദ്യം​​​​​ചെ​​​​​യ്യ​​​​​ലി​​​​​നൊ​​​​ടു​​​​വി​​​​ൽ ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യാ​​​​​ണ് ദി​​​​​ന​​​​​ക​​​​​ര​​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ്ചെ​​​​യ്ത​​​​ത്. 50 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ മു​​​​ട​​​​ക്കി ര​​​​ണ്ടി​​​​ല ചി​​​​ഹ്നം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ദി​​​​ന​​​​ക​​​​ര​​​​ൻ ക​​​​രു​​​​നീ​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണു ഡൽ​​​​ഹി പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ലെ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യ സു​​​​​കേ​​​​​ഷ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ൻ 1.30 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​മാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പ​​​​ഞ്ച​​​​ന​​​​ക്ഷ​​​​ത്ര​​​​ഹോ​​​​ട്ട​​​​ലി​​​​ൽ നി​​​​ന്ന് നേ​​​​ര​​​​ത്തെ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു.
ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​രൻ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീഷ​​​​​നി​​​​​ലെ ആ​​​​​രെ​​​​​യെ​​​​​ങ്കി​​​​​ലും ക​​​​​ണ്ടോ​​​​​യെ​​​​​ന്നാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്.