കാഷ്മീർ താഴ്വരയിൽ ഒരു മാസത്തേക്ക് ഇന്റർനെറ്റിനു വിലക്ക്
01:03 AM Apr 27, 2017 | Deepika.com
ശ്രീനഗർ: സോഷ്യൽമീഡിയ വഴി രാജ്യവിരുദ്ധ സന്ദേശങ്ങളും വീഡിയോകളും പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ കാഷ്മീർ താഴ്വരയിൽ ഇന്റർനെറ്റ് സേവനങ്ങൾ ഒരുമാസത്തേക്ക് നിർത്തലാക്കാൻ സർക്കാർ ഉത്തരവിട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഇന്റർനെറ്റ് അനുവദിക്കരുതെന്ന് ടെലികോം കന്പനികളോട് ആഭ്യന്തരവകുപ്പ് നിർദേശിച്ചു.