മുംബൈ: ഓഹരിവിപണിയിലും ഉത്പന്ന വിപണിയിലും പ്രവർത്തിക്കാൻ ബ്രോക്കർമാർക്ക് പൊതു ലൈസൻസ് നല്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ് ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) തീരുമാനിച്ചു. ഇപ്പോൾ വെവ്വേറെ ലൈസൻസാണുള്ളത്.
മികച്ച ബാങ്കിതര ധനകാര്യസ്ഥാപന(എൻബിഎഫ്സി)ങ്ങൾക്ക് ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയർ (ക്യൂഐബി) പദവി നല്കാനും തീരുമാനമായി. ഓഹരി വില്പനയിൽ നിശ്ചിത പങ്ക് വാങ്ങിച്ചെടുക്കാൻ ക്യൂഐബികൾക്ക് അവസരം കിട്ടും. അജയ് ത്യാഗി ചെയർമാനായ ശേഷമുള്ള ആദ്യ സെബി ബോർഡ് യോഗമാണ് ഇന്നലെ ഈ തീരുമാനമെടുത്തത്.
ബ്രോക്കർമാർക്കു പൊതു ലൈസൻസ്
01:03 AM Apr 27, 2017 | Deepika.com