നെറ്റ് പരീക്ഷ സിബിഎസ്ഇ നടത്തും

12:48 AM Apr 27, 2017 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​നും (ജെ​​​​ആ​​​​ർ​​​​എ​​​​ഫ്) കോ​​​​ള​​​​ജ് -യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു​​​​മു​​​​ള്ള യോ​​​​ഗ്യ​​താ പ​​​​രീ​​​​ക്ഷ​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ് (നെ​​​​റ്റ്) സി​​​​ബി​​​​എ​​​​സ്ഇ ത​​​​ന്നെ തു​​​​ട​​​​ർ​​​​ന്നും ന​​​​ട​​​​ത്തും. ജൂ​​​​ലൈ​​​​യി​​​​ൽ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്താ​​​​നു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം ഉ​​​​ട​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കും.

യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഗ്രാ​​​​ന്‍റ്സ് ക​​​​മ്മീ​​​​ഷ​​​​നും (യു​​​​ജി​​​​സി) മാ​​​​ന​​​​വ​​​​വി​​​​ഭ​​​​വ​​​​ശേ​​​​ഷി വി​​​​ക​​​​സ​​​​ന മ​​​​ന്ത്രാ​​​​ല​​​​യ​​​​വും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. 2014 വ​​​​രെ യു​​​​ജി​​​​സി​​​​യാ​​​​ണു നെ​​​​റ്റ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ടു സി​​​​ബി​​​​എ​​​​സ്ഇ​​​​യെ ഏ​​​​ല്പി​​​​ച്ചു. ജെ ​​​​ഇ​​ഇ-​​​​മെ​​​​യി​​​​ൻ, നീ​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ​​​​വ ന​​​​ട​​​​ത്താ​​​​നു​​​​ള്ള​​​​തി​​​​നാ​​​​ൽ ത​​​​ങ്ങ​​​​ളെ ഇ​​​​തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു സി​​​​ബി​​​​എ​​​​സ്ഇ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ജൂ​​​​ലൈ​​​​യി​​​​ലേ​​​​ക്കു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കി​​​​യു​​​​മി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം.

എ​​​​ല്ലാ പൊ​​​​തു പ​​​​രീ​​​​ക്ഷ​​​​ക​​​​ളും ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ച്ചു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ് (എ​​​​ൻ​​​​ടി​​​​എ​​​​സ്) നി​​​​ല​​​​വി​​​​ൽ വ​​​​രും വ​​​​രെ സി​​​​ബി​​​​എ​​​​സ്ഇ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്താ​​​​നാ​​​​ണു മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം. ജൂ​​​​ലൈ​​​​യി​​​​ലും ഡി​​​​സം​​​​ബ​​​​റി​​​​ലു​​​​മാ​​​​ണു നെ​​​​റ്റ് പ​​​​രീ​​​​ക്ഷ.